ഉണ്ണി മുകുന്ദൻ്റെ  മാർക്കോ ചിത്രീകരണം പൂർത്തിയായി

ക്യൂബ്സ് എൻ്റെർ ടൈൻമെൻ്റ്, ഉണ്ണി മുകുന്ദൻ ഫിലിംസ് എന്നീ ബാനറിൽ ഷെരീഫ് മുഹമ്മദ് നിർമ്മിച്ച് ഹനീഫ് അദേനി തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന മാർക്കോ എന്ന ചിത്രത്തിൻ്റെ ചിത്രീകരണം പൂർത്തിയായിരിക്കുന്നു മൂന്നാർ, കൊച്ചി . എഴുപുന്ന കൊല്ലം എന്നിവിടങ്ങളിലായിട്ടാണ് തൊണ്ണൂറു ദിവസത്തോളം നീണ്ടു നിന്ന ചിത്രീകരണം പൂർത്തിയായിരിക്കുന്നത്.സമീപകാല മലയാള സിനിമയിലെ ഏറ്റം മികച്ച ആക്‌ഷൻ ചിത്രമെന്ന നിലയിൽ ഏറെ ശ്രദ്ധേയമാണ് ഈ ചിത്രം.
ഒരിടവേളക്കുശേഷം ഉണ്ണിമുകുന്ദൻ ആക്‌ഷൻ ഹീറോ ആകുന്ന ചിത്രം കൂടിയാണിത്.
എട്ട് ആക്ഷനുകളാണ് ഈ ചിത്രത്തിനു വേണ്ടി സംവിധായകനായ ഹനീഫ് അദേനി ഒരുക്കിയിരിക്കുന്നത്. വലിയ മുതൽ ഉയർന്ന സാങ്കേതികമികവോടെ
അണിയിച്ചൊരുക്കുന്ന ഈ ചിത്രം ഇൻഡ്യയിലെ ഇതര ഭാഷകളിലും ഇതിനകം ശ്രദ്ധ നേടി കഴിഞ്ഞിരിക്കുന്നു. ചിത്രം ആരംഭിക്കുന്ന സമയത്തു തന്നെ ഹിന്ദി ഡബ്ബിംഗ് റൈറ്റ് വിറ്റുപോയതും ഇവിടെ ശ്രദ്ധേയമാണ്.
ജഗദീഷ്, സിദ്ദിഖ്, ആൻസൺ പോൾ, കബീർദുഹാൻ സിങ്, യുക്തി തരേജ , ദിനേശ് പ്രഭാകർ മാത്യുവർഗീസ്, അജിത് കോശി,അഭിമന്യു തിലകൻ, ഇഷാൻ ഷൗക്കത്ത് എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു
സംഗീതം – രവി ബസൂർ ഛായാഗ്രഹണം – ചന്ദുസെൽവരാജ്,
എഡിറ്റിംഗ് – ഷമീർ മുഹമ്മദ്
കലാസംവിധാനം – സുനിൽ ദാസ്.
ചീഫ് അസ്സോസ്സിയേറ്റ് ഡയറയ്കർ – സ്യമന്തക് പ്രദീപ്
പ്രൊഡക്ഷൻ എക്സിക്യൂട്ടിവ് – ബിനു മണമ്പൂർ
പ്രൊഡക്ഷൻ കൺട്രോളർ – ദീപക് പരമേശ്വരൻ
വാഴൂർ ജോസ്.

വിദ്യാഭ്യാസ വാർത്തകൾ , തൊഴിൽ വാർത്തകൾ , പ്രാദേശിക വാർത്തകൾ വാട്‌സ് ആപ്പില്‍ നിങ്ങൾക്ക് ലഭിക്കാന്‍ ഈ
ലിങ്കിൽ ക്ലിക്ക് ചെയ്ത് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക..

https://chat.whatsapp.com/C6BKfn2nLA8AZmNLTUwuHY

വാട്‌സ്അപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക…

https://whatsapp.com/channel/0029VaMsRryAu3aLVZ4fuc2e

LEAVE A REPLY

Please enter your comment!
Please enter your name here